KSDLIVENEWS

Real news for everyone

സ്വപ്നയുടെ മൊഴി തുണയാകുക ഇ.ഡി. കുറ്റപത്രത്തിന്; വെളിപ്പെടുത്തലിലും മറച്ചുവെച്ച് സ്വപ്ന

SHARE THIS ON



കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ രഹസ്യമൊഴി നല്‍കി കൃത്യം ഒന്നരവര്‍ഷത്തിനുശേഷമാണ് മുഖ്യപ്രതി സ്വപ്നാ സുരേഷ് വീണ്ടുമൊരു രഹസ്യമൊഴി നല്‍കുന്നത്. പുതിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അന്തിമകുറ്റപത്രം നല്‍കാനിരിക്കെയാണെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായും ഇ.ഡി. കേസിന് പിന്‍ബലമാകുന്നതാകും സ്വപ്നയുടെ പുതിയ രഹസ്യമൊഴി.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്തശേഷം സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിരുന്നു. പിന്നീട് അന്വേഷണം ശക്തമാക്കിയ കസ്റ്റംസ് ഈ മൊഴി ആവശ്യപ്പെട്ടെങ്കിലും എന്‍.ഐ.എ. കോടതി നല്‍കിയില്ല.

തുടര്‍ന്ന് 2020 ഡിസംബര്‍ ആദ്യവാരമായിരുന്നു കസ്റ്റംസ് കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കസ്റ്റംസ് കേസിന് പിന്‍ബലമേകുന്നതായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി. കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ഈ രഹസ്യമൊഴി ഇ.ഡി. അന്വേഷണസംഘം കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും 2021 മാര്‍ച്ചില്‍ ഇ.ഡി.യുടെ ആവശ്യം കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!