ശിശുഭവനിൽ ലഹരി മരുന്ന് വിതരണം; പിങ്ക് പോലീസിനെ തള്ളിയിട്ട് ഓടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

കൊച്ചി: എറണാകുളം ആലുവയിൽ പിങ്ക് പോലീസിനു നേരെ ആക്രമണം. ശിശുഭവനിൽ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത് തടയാനെത്തിയ പിങ്ക് പോലീസുകാർക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തിൽ ലഹരി വസ്തു വില്‍ക്കാനെത്തിയതെന്ന് സംശയിക്കുന്ന കൊൽക്കത്ത സ്വദേശി സീമയെ (40) പോലീസ് അറസ്റ്റ് ചെയ്തു.
ശിശുഭവനിലെ കുട്ടികൾക്ക് ലഹരി മരുന്ന് ലഭിക്കുന്നു എന്ന പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ആലുവ കൺട്രോൾ റൂമിലെ പിങ്ക് പോലീസുകാരായ സിവിൽ പോലീസ് ഓഫീസർമാരായിട്ടുള്ള പിഎം നിഷയും സ്നേഹലതയും. ലഹരി വസ്തു വിൽപ്പനക്കാരി എന്ന് സംശയിക്കുന്ന സീമയെ ഉച്ചയോടെ ജില്ലാ ആശുപത്രി കവലയിൽ വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
പോലീസിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച സീമ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റുകയായിരുന്നു. റോഡിൽ തെറിച്ചു വീണ പിഎം നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. മൊബൈലും നശിച്ചു. നിഷയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി

