അടിമാലിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്റെ ജാമ്യപക്ഷേ എതിര്‍ത്ത് സംസ്ഥാനം സുപ്രീം കോടതിയില്‍

ദില്ലി: അടിമാലിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസുകാരന്റെ ജാമ്യപക്ഷേയില്‍ എതിര്‍ത്ത് സംസ്ഥാനം സുപ്രീം കോടതിയില്‍. അടിമാലി സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി നാല് വര്‍ഷത്തോളം ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്ത കേസിലെ പ്രതിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയും കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് പ്രകാശാണ് യുവതിയെ പീഡിപ്പിച്ചത്.
2017 മുതല്‍ നാല് വര്‍ഷത്തോളം വിവാഹവാഗ്ദാനം നല്കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ നേരത്തെ അഭിജിത്ത് നല്കിയ ജ്യാമപക്ഷേ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്. പ്രതിയായ അഭിജിത്ത് പ്രകാശ് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും മൂന്‍കൂര്‍ ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി അഹമീദാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെയും അമ്മയുമായ പരാതിക്കാരിയും പ്രതിയും സ്കൂളില്‍ സഹപാഠികളായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിജിത്ത് യുവതിയുമായി വീണ്ടും സൌഹൃദം സ്ഥാപിക്കുയായിരുന്നു. പിന്നീട് യുവതിയെ വിവാഹവാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു.
ക്ഷേത്രത്തില്‍ കൊണ്ടു പോയി താലികെട്ടി ഭാര്യയായണെന്ന് വിശ്വസിപ്പിച്ചെന്നും സാമ്ബത്തികമായി ചൂഷണം ചെയ്തെന്നും പരാതിയില്‍ പറയുന്നു. പൊലീസുകാരന് മറ്റൊരു യുവതിയുമായി വിവാഹത്തിലേക്ക് കടന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പൊലീസ് കേസ് അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്ന കേസാണിത്.

