KSDLIVENEWS

Real news for everyone

കേരള ബജറ്റില്‍ പെട്രോളിനും മദ്യത്തിനും ലോട്ടറിക്കും വില വര്‍ധിക്കാന്‍ സാധ്യത

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അടുത്ത കേരള ബജറ്റില്‍ നികുതി ഉയര്‍ത്തിയേക്കും. കൂടുതല്‍ കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സംസ്ഥാനം ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞതും അടുത്ത വര്‍ഷം മുതല്‍ കേന്ദ്ര വിഹിതം കുറയുന്നതും സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികള്‍ സര്‍ക്കാരിന് മുന്നിലില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള നികുതികള്‍ ഉയര്‍ത്തുന്നതിന് പുറമെ, നികുതി ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികളും അവലംബിക്കും. അടുത്ത വര്‍ഷം മുതല്‍ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കിട്ടുന്ന ഡിവിസീവ് പൂളില്‍ നിന്നുള്ള വിഹിതം കുറയും. ജിഎസ്ടി നഷ്ടപരിഹാരം ജൂണ്‍ മുതല്‍ കിട്ടില്ല. ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര ഗ്രാന്റും കുറയും. 15000 കോടി രൂപവരെ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കുറയാന്‍ ഇത് കാരണമാകും.

നിലവില്‍ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് പ്രകാരം 66000 കോടി രൂപയാണ് ചെലവ്. ഇതിന് വേണ്ടിയും കടമെടുക്കേണ്ടി വരും.

സ്റ്റാമ്ബ്, രജിസ്ട്രേഷന്‍, മദ്യം, പെട്രോള്‍, ബാര്‍, ലോട്ടറി എന്നിവയില്‍ നിന്നുള്ള നികുതി വരുമാനം ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലെ ചെലവും ഉയരും. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ ചെലവാകുന്ന തുകയുടെ ദേശീയ ശരാശരി 3600 കോടിയും കേരളം ചെലവാക്കുന്നത് 12000 കോടി രൂപയുമാണ്..

കഴിഞ്ഞ ബജറ്റില്‍ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ.എന്നാല്‍ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വര്‍ഷം വന്ന വരുമാനത്തില്‍ 77735കോടിയും ചെലവഴിച്ചത് ശമ്ബളവും പെന്‍ഷനും പലിശയും നല്‍കാനാണ്. ശമ്ബള പരിഷ്ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പത്ത് മാസം ശമ്ബളം നല്‍കാന്‍ ചെലവഴിച്ചത് 23000 കോടിയെങ്കില്‍ ഈ സാമ്ബത്തിക വര്‍ഷം ഇതുവരെ 38000 കോടി രൂപ കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!