KSDLIVENEWS

Real news for everyone

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം -ഹൈക്കോടതി

SHARE THIS ON

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈബ്രാഞ്ച് ആരംഭിച്ച അന്വേഷണം തുടരാമെന്ന് ഹൈകോടതി. ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരെ ഇ.ഡി സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത വെള്ളിയാഴ്ച വിധി പറയും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ കടുത്ത നടപടികള്‍ പാടില്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി സ്വ​പ്ന​യെ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന എ​സ്​​കോ​ര്‍​ട്ട്​ പൊ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ.​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച്​ നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. ഇതിനെതിരെയാണ് ഇ.​ഡി കോ​ട​തി​യെ സ​മീ​പി​ച്ചത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ​ന്ദീ​പ് നാ​യ​രെ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന അ​ദ്ദേ​ഹ​ത്തി​െന്‍റ അ​ഭി​ഭാ​ഷ​ക​െന്‍റ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മറ്റൊരു കേസും ഇ.ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈം ബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരായ കേസ് അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈകോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!