KSDLIVENEWS

Real news for everyone

യു.പി രജിസ്ട്രേഷനുള്ള വണ്ടിയിൽ വരുന്ന നേതാവ് ഏത് പാര്‍ട്ടിയുടേതെന്ന് അറിയാമല്ലോ? അന്വേഷിക്കണം- ജലീൽ

SHARE THIS ON

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ സ്വപ്ന സുരേഷിനെ സമീപിച്ച സംഭവവും അന്വേഷിക്കണമെന്ന് കെ.ടി ജലീൽ എംഎൽഎ. താൻ നേരത്തെ കൊടുത്ത കേസിന്റെ പരിധിയിൽ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.null

എന്തിനാണ് സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലത്. യുപി രജിസ്ട്രേഷനുള്ള വണ്ടിയിൽ, കേരളത്തിലെ ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താൻ വരുന്നു എങ്കിൽ അത് ഏത് പാർട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്ന് നമുക്ക് അറിയാലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. താൻ കൊടുത്ത കേസിന്റെ പരിധിയിൽ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് കെടി ജലീൽ കൂട്ടിച്ചേർത്തു.

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരായി ഒന്നും കണ്ടെത്താൻ സാധിക്കില്ല. ഇ.ഡിയെ ഉപയോഗിച്ച് ആർഎസ്എസും ബിജെപിയും പല ആളുകളെ നിശ്ശബ്ദമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്നാണ് ഭീഷണിയെന്ന് സ്വപ്ന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!