വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര തയ്യാറായി; മുന്നറിയിപ്പുകള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് ആയെത്തും

തിരുവനന്തപുരം : സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശമായി ലഭിക്കും.
വാഹനം എന്തെങ്കിലും അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറില്‍ എസ്‌എംഎസ് ആയും ഇ-മെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച് ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്ബറിലും ഇ-മെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്. നമ്ബരിലും ഇ-മെയില്‍ ഐഡിയിലും മാറ്റം വന്നാല്‍ surakshamitr@cdac.in എന്ന ഇ-മെയിലില്‍ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്.
നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്‍റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.
എന്ത് എംഎല്‍എ, എന്ത് ജനം! ലൈറ്റ് തെളിച്ച് അമിത വേഗത്തില്‍ പാഞ്ഞ് സ്വകാര്യ ബസ്; പാച്ചില്‍ അവസാനിപ്പിച്ച് എംവിഡി
കാറിന്റെ ഗ്ലാസില്‍ സണ്‍ ഫിലിം ഒട്ടിക്കാമോ? നിയമഭേദഗതി പറയുന്നത് ഇങ്ങനെയാണ്…
വാഹനങ്ങളുടെ ഗ്ലാസില്‍ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ഗോയങ്ക എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് വാഹനങ്ങളില്‍ ഫിലിം ഒട്ടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കി. എന്നാല്‍
ബിഐഎസ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന, ഗ്ലേസിംഗ് ഗ്ലാസസ്സ് വാഹനങ്ങളില്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭേദഗതിയില്‍ പറയുന്നുണ്ട്. അതേ സമയം ആദ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴും സണ്‍ഫിലിം ഒട്ടിക്കുന്നതിനെതിരെ പിഴ നടപടികള്‍ തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വാഹനങ്ങളില്‍ ഏത് രീതിയിലുള്ള ഫിലിം ഒട്ടിക്കാമെന്നതിനെക്കുറിച്ച് അജ്ഞതയും തെറ്റിദ്ധാരണയും നിലനില്‍ക്കുന്നുണ്ട്.
ആദ്യത്തെ ഫിലിം നിരോധനത്തിലെ നിയമത്തിലും അതിലെ ബിഐഎസ് മാനദണ്ഡങ്ങളിലും ഭേദഗതി വന്നു കഴിഞ്ഞു. വാഹനത്തിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പു വരുത്തിക്കൊണ്ടുള്ള നിയമഭേദഗതിയാണ് പുറത്ത് വന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ 2021 ല്‍ പുറത്തിറക്കിയ നിയമഭേദഗതിയില്‍ പറയുന്നത് ഗ്ലൈസിംഗ് ഗ്ലാസസ് എന്നാണ്. അതിനര്‍ത്ഥം ഫിലിം ഒട്ടിക്കാമെന്നല്ല. ആ ഭേദഗതി വ്യക്തമായി പരിശോധിച്ചാല്‍ മനസ്സിലാകും. അതുപോലെ തന്നെ, വാഹനങ്ങളില്‍ ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പിഴ ഈടാക്കുന്നത് അതിന്റെ വിസിബിലിറ്റി പരിശോധിച്ചിട്ടാണ്. വിസിബിലിറ്റി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു റൂളിംഗ് ഉണ്ട്. റൂളിംഗിന്റെ ബേസിലാണ് പിഴ ഈടാക്കുന്നത്. രണ്ടായി കാണേണ്ട വിഷയമാണത്. വിന്‍ഡോ ഗ്ലാസിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പാക്കുന്നതിന് വേണ്ടിയുളളതാണ് 2021 ല്‍ ഇറക്കിയിട്ടുള്ള നിയമഭേദഗതിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
നിയമഭേദഗതിയില്‍ ഗ്ലൈസിംഗ് ഗ്ലാസസ് എന്നാണ് പറയുന്നത്. ഗ്ലൈസിംഗ് ഗ്ലാസസിന്റെ പ്രോപ്പര്‍ട്ടിയെക്കുറിച്ച് കൃത്യമായി, ബിഐഎസ് സ്റ്റാന്‍ഡേര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഗ്ലാസുകള്‍ ഭാവിയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം എന്നാണ് ആ ഭേദഗതി പറയുന്നത്. വെബ്സൈറ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ്സില്‍ ഗ്ലൈസിംഗ് ഗ്ലാസിന്റെ സ്പെസിഫിക്കേഷന്‍ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഗ്ലാസുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല. ഗ്ലേസിംഗ് ഗ്ലാസില്‍ ഒരു പ്ലാസ്റ്റിക് ലേയര്‍ വരുന്നു എന്നുള്ളതാണ്. അതാണ് ഇപ്പോള്‍ ചിലര്‍ പ്ലാസ്റ്റിക് അഫിക്സ് ചെയ്യുന്നതില്‍ പ്രശ്നമില്ല എന്ന് പറയുന്നത്. രണ്ടും രണ്ടാണ്. ഗ്ലേസിംഗ് മെറ്റീരിയലുകള്‍ക്ക് പ്രകാശ സുതാര്യത മാനദണ്ഡം മാത്രമല്ല, മറ്റ് കര്‍ശന പരിശോധനകള്‍ കൂടി ബിഐഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അത്തരം സ്റ്റാന്‍ഡേര്‍ഡ്സ് ഉള്ള ഗ്ലാസസ് ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല. അതില്‍ ഒരു പ്ലാസ്റ്റിക് ലെയര്‍ വരുന്നു. അതിനര്‍ത്ഥം ഗ്ലാസില്‍ പ്ലാസ്റ്റിക് ലെയര്‍ ഒട്ടിക്കാമെന്നല്ല. അത്തരം ഗ്ലാസ് ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല എന്നതാണ്.

