KSDLIVENEWS

Real news for everyone

പിണറായിക്ക് പ്രിയം മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയും, സ്വപ്നയ്‌ക്കെതിരായ കേസ് കോടതിയലക്ഷ്യം

SHARE THIS ON

കൊല്ലം ∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ ക്രിമിനൽ നടപടി ചട്ടം 164 –ാം വകുപ്പു പ്രകാരം കുറ്റസമ്മത മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതു കോടതിയലക്ഷ്യമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തു കേസിൽ ഒന്നാം പ്രതി പിണറായി വിജയൻ ആണ്. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണു പിണറായി വിജയനു പ്രിയമെന്ന് ചെന്നിത്തല പരിഹസിച്ചു.

സ്വർണക്കടത്തു കേസിൽ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഓരോന്നായി പുറത്തുവരാൻ പോകുകയാണ്. ഏതു ബിരിയാണിച്ചെമ്പു കൊണ്ടു മൂടിയാലും രക്ഷയില്ല. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. എന്തു വന്നാലും ഗൂഢാലോചന എന്നു പറയുമെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!