KSDLIVENEWS

Real news for everyone

മൂപ്പതാമത ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്:
ഉപ്പള സെക്ടര്‍ ജേതാക്കള്‍

SHARE THIS ON

എസ്. എസ്. എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിൽ വിന്നേഴ്സ് ആയ ഉപ്പള സെക്ടർ

ഉപ്പള: 3 ദിവസങ്ങളിലായി മുട്ടം മഖ്ദൂമിയ്യ ക്യാമ്പസിൽ
നടന്ന എസ്. എസ്.എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിൽ ഉപ്പള സെക്ടർ(510)ജേതാക്കളായ. ബന്ദിയോട് സെക്ടർ(453), ചേവാർ(332)യഥാക്രമം
രണ്ടും മൂന്നും സ്ഥാനം നേടി.
5 സെക്ടറുകൾ തമ്മിൽ മാറ്റുരച്ച ഡിവിഷൻ സാഹിത്യോത്സവിൽ മുന്നൂറിലധികം പ്രതിഭകൾ
മത്സരിച്ചു.
ആദ്യ ദിവസം നടന്ന ഉദ്ഘാടന സെഷനിൽ
സാഹിത്യകാരനും കാസർഗോഡ് സാഹിത്യ വേദി പ്രസിഡന്റുമായ പത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എസ്. എസ്. എസ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് സഅദി പൂങ്ങോട്
സന്ദേശപ്രഭാഷണം നടത്തി.
ആദ്യ ദിനം വേദി ഒന്ന് സാന്റിയോഗോയിൽ
സാംസ്കാരിക സമ്മേളനം കൂടി നടന്നു.

ഞായറാ ഴ്ച വൈകുന്നേരം 6 മണിയോടെ പരിപാടികൾ അവസാനിച്ചു..
സമാപന സംഗമം മുഹ്‌യുദ്ദീൻ ഷഫീക് സഖാഫിയുടെ അധ്യക്ഷതയിൽ
മഖ്ദൂമിയ്യ ജനറൽ സെക്രട്ടറി മുഹമ്മദലി അഹ്സനി മൂസോഡി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ അനുമോദന പ്രസംഗം നടത്തി.
കടലെന്ന പ്രമേയത്തിൽ നടന്ന ഡിവിഷൻ സാഹിത്യോത്സവിൽ ‘The old Man And Sea’ എന്ന ഗ്രന്ഥത്തിലെ കഥാപാത്രങ്ങളായ
സാന്റിയാഗോ,മെർലിൻ, മെനോലിനും മറ്റു വേദികളായ ചെമ്മീൻ,തിരമാല,ടൈറ്റാൻ മത്സരങ്ങൾക്ക് നിറം പകർന്നു.

പാട്ട് മൂസ ഹാജി,സയ്യിദ് മുസ്തഫ തങ്ങൾ, MK അബ്ദുറഹ്മാൻ,ഖലീൽ സഖാഫി ചിന്നമുഗർ,
ഫാറൂഖ് കുബനൂർ,സ്വാദിഖ് ആവളം,ജുനൈദ് ഹിമമി ഗാളിമുഖം,അബ്ദുൽ നാസിർ ബേക്കൂർ, ആസിഫ് ഹിമമി സഖാഫി കയർക്കട്ടെ, ഖുസൈം മള്ഹരി ഉപ്പള, മുനീർ ഹിമമി കണ്ണാട്ടിപ്പാറ,നിഷാദ് സഖാഫി ചിന്നമുഗർ, സ്വദിഖ് അടുക്ക എന്നിവർ സംബന്ധിച്ചു.
അബ്ദുൽ അസീസ് NM അട്ടഗോളി സ്വാഗതവും മുബീൻ അഹ്സനി ബൈദല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!