കുമ്പള സൈനുദ്ദീൻ വധശ്രമ കേസിലെ പ്രതി പിടിയിൽ

കുമ്പള: കൊടിയമ്മയിൽ യുവാവിനെ കുത്തികൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ സുനിൽ പോലീസ് പിടിയിൽ . ആരിക്കാടി കടവത്തെ എസ്ഡി പി ഐ പ്രവർത്തകൻ സൈനുദ്ദീ(30)നായിരുന്നു കുത്തേറ്റത്.
കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധ കേസിലെ പ്രതിയായ ബാസിത് സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൈനുദീനെ വധിക്കാൻ ശ്രമിച്ചത് ,
ബാസിത്, സുനിൽ, കണ്ടാലറിയാവുന്ന ചിലർ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരുന്നത്
2015 ൽ കുമ്പള ടൗണിൽ വെച്ച് സുനാമി കോളനിയിലെ ശാകിറിനെ ഫുട്ബോൾ കളിയുമായുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ബാസിത്. തിങ്കളാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ നാലംഗ സംഘത്തിലെ കൊലക്കേസ് പ്രതിയായ ബാസിത് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ് ഐ വികെ അനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികളെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ ഇന്നലെ കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു

