KSDLIVENEWS

Real news for everyone

ജില്ലയിൽ പ്ലസ് വൺ പഠനത്തിന് സീറ്റില്ല കെ എസ്‌ യു പ്രതിഷേധം ശക്തം

SHARE THIS ON

കാസറഗോഡ് : മലബാർ ജില്ലകളിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന്‌ സീറ്റുകൾ അവസാനിക്കാറായിട്ടും വിദ്യാർത്ഥികളോട് സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ കെ എസ് യു കാസറഗോഡ് ബ്ലോക്ക്‌ കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. സമാപന ചടങ്ങിൽ കെ പി സി സി നിർവാഹക സമ്മിതി അംഗവും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അഷ്‌റഫ് അലി ഉൽഘാടനം നിർവഹിച്ചു. കെ എസ് യു കാസറഗോഡ് ബ്ലോക്ക്‌ പ്രസിഡന്റ് ഫെബിൻ ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിക്ക് കെ എസ് യു ജില്ലാ നേതാവ് ആബിദ് എടച്ചേരി സ്വാഗതം സാബിത്ത് കാട്ടുകൊച്ചി,ഷാനവർ കുന്നിൽ, അഹ്മദ് സിയാ, അബ്ദുൽ റഹ്മാൻ, അബ്ദുൽ അഹദ്, സാബിൽ, ആശംസിക്കുകയും അൻസാരി കോട്ടക്കുന്ന് നന്ദി അറിയിക്കുകയും ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!