KSDLIVENEWS

Real news for everyone

അക്കൗണ്ടിൽ രാവിലെ 3,500 കോടിയിലേറെ രൂപ, അമ്പരന്ന് ഉടമയും ബാങ്ക് അധികൃതരും; സംഭവം തൃപ്പൂണിത്തുറയിൽ

SHARE THIS ON

തൃപ്പൂണിത്തുറ: രാവിലെ തന്റെ സൂപ്പർമാർക്കറ്റിലെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച ദർശന സൂപ്പർ മാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിന് കണ്ണുകളെ ആദ്യം വിശ്വസിക്കാനായില്ല, ലഭ്യമായ ബാലൻസിൽ തിളങ്ങിനിൽക്കുന്നു 3,500 കോടിയിലേറെ രൂപ. നിമിഷ നേരം കൊണ്ട് കോടീശ്വരനായതിന്റെ സന്തോഷത്തെക്കാൾ എന്താണ് സംഭവിക്കുന്നത് എന്ന പേടിയാണ് സുമേഷിനെ പിടികൂടിയത്.

സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാർഡ് സ്വൈപ്പിങ് ഇനത്തിൽ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടിൽ എത്തിയതായി സന്ദേശവും എത്തി. ബാലൻസ് കണ്ട ഉടൻ തന്നെ സുമേഷ് ബാങ്ക് അധികൃതരെ ഫോണിൽ വിവരമറിയിച്ചു. കഥ കേട്ട് ആദ്യം അമ്പരന്നു പോയെങ്കിലും സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത ‘സമ്പന്നതയ്ക്കു’ പിന്നിലെന്ന് ബാങ്ക് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.

വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ബാലൻസ് സാധാരണ നിലയിലാക്കുകയും ചെയ്തു. ഒറ്റപ്പകൽ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് രസകരമായ അനുഭവമായിരുന്നു എന്ന് സുമേഷ് കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!