ശീമാട്ടി ടെക്സ്റ്റൈൽസിൽ സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തിയ ജീവനക്കാരൻ പിടിയിൽ

കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയായ ശീമാട്ടിയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍ . കാരാപ്പുഴ സ്വദേശി നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രം വാങ്ങാനെത്തിയ കോട്ടയം സ്വദേശി അഡ്വ. ആരതിയാണ് ട്രയല്‍ റൂമിന് മുകളില്‍ നിന്നും നിധിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ആരതിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

