KSDLIVENEWS

Real news for everyone

വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു: ബാബു ജോർജിനെ സസ്പെൻഡ് ചെയ്ത് കെപിസിസി

SHARE THIS ON

തിരുവനന്തപുരം ∙ പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി സസ്പെൻഡ് ചെയ്തു. ഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണു സസ്പെൻഷൻ. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  പുനഃസംഘടനയിൽ ഉടക്കി എ ഗ്രൂപ്പ് യോഗത്തിൽനിന്ന് മുൻ ഡിസിസി പ്രസിഡന്റുമാരായ ഡി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ ഇറങ്ങിപ്പോയിരുന്നു. മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം  തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോർജ്, യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!