KSDLIVENEWS

Real news for everyone

കൊച്ചിയിലെ അപകട മരണം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍; ചുമത്തിയത് മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം

SHARE THIS ON

കൊച്ചി: എറണാകുളം കച്ചേരിപ്പടിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഡ്രൈവര്‍ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെയായിരുന്നു ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. മാധവ ഫാര്‍മസി ജങ്ഷനിലുണ്ടായ അപകടത്തില്‍ വൈപ്പിന്‍ കര്‍ത്തേടം കല്ലുവീട്ടില്‍ ആന്റണിയാണ് (50) മരിച്ചത്. ഇടതുവശത്തേക്ക് അശ്രദ്ധമായി തിരിച്ച ബസ് ഇടിച്ച് ബൈക്ക് യാത്രികനായ ആന്റണി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ ആന്റണി തത്ക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അത്യന്തം വേദനാജനകമായ ഞെട്ടിക്കുന്ന സംഭവമാണിതെന്ന് അഭിപ്രായപ്പെട്ട കോടതി ഇനിയൊരു ജീവന്‍ ഇത്തരത്തില്‍ റോഡില്‍ പൊലിയാന്‍ പാടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!