KSDLIVENEWS

Real news for everyone

ലീഡ് നില മാറിമറിഞ്ഞ് മണിപ്പൂര്‍; കോണ്‍ഗ്രസ് മുന്നില്‍

SHARE THIS ON

മണിപ്പൂരില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. അഞ്ചിടങ്ങളിലാണ് കോണ്‍ഗ്രസിന് ലീഡ്. 60 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്.

60 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് 21 സീറ്റും. ബിജെപി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്), ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി)എന്നിവരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. എന്‍. ബിരേന്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ എന്‍.പി.പിയും എന്‍.പി.എഫും നാല് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എല്‍.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ഒരു സ്വതന്ത്രനും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!