മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി എ കേസരിയുടെ കുസാറ്റ് സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി ഡിവിഷന് ബഞ്ചും ശരിവച്ചു

മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി എ കേസരിയുടെ കുസാറ്റ് സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചു. 2009 ല്‍ സര്‍വ്വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉദ്യോഗാര്‍ത്ഥിയായിരുന്ന ഡോ. സോണിയ കെ.ദാസ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന് ബെഞ്ച് തള്ളിയത്.
കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായ വാണിയുടെ നിയമനത്തെച്ചൊല്ലിയായിരുന്നു പരാതി. എ.എല്‍.എം റാങ്ക് ജേതാവായ വാണി എം.ജി യൂണിവേഴ്സിറ്റി ലീഗല്‍ തോട്ടില്‍ അധ്യാപികയായിരിക്കെയാണ് കുസാറ്റില്‍ അധ്യാപികയായി നിയമിക്കപ്പെടുന്നത്. അധ്യാപനപരിജയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷന് കമ്മറ്റി മാര്‍ക്ക് നല്‍കിയത് എന്നും നിയമനലിസ്റ്റില്‍ വാണി ഒന്നാം റാങ്ക് കാരിയാണെന്നും വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ച് നിയമനത്തിനെതിരായ അപ്പീല്‍ തള്ളിയത്.
വാണിക്ക് ഏഴ് വര്‍ഷത്തെ അധ്യാപന പരിജയമുള്ളപ്പോള് അപ്പീല്‍ നല്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷത്തിന്റെ മാത്രം അധ്യാപന പരിജയമാണെന്ന സര്‍വകലാശാലയുടെ വാദം കോടതി ശരിവച്ചു. യു.ജി.സി മാര്‍ഗനിര്‍ദേശപ്രകാരമല്ല സെലക്ഷന് കമ്മറ്റി രൂപീകരിച്ചതെന്ന വാദം നിലനില്‍ക്കില്ല. സെലക്ഷന് കമ്മറ്റിയുടെ രൂപീകരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞാണ് കോടതി അപ്പീല്‍ തള്ളിയത്.

