KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത്​ ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞ്​ വെട്ടിപ്പരിക്കേല്‍പിച്ച്‌ 100 പവന്‍ കവര്‍ന്നു; ഒരാളെ തട്ടിക്കൊണ്ടുപോയി

SHARE THIS ON

പോത്തന്‍കോട് (തിരുവനന്തപുരം): ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞ്​ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ച്‌ 100 പവന്‍ സ്വര്‍ണം കവര്‍ന്നു. വെള്ളിയാഴ്​ച രാത്രി എ​േട്ടാടെ പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്​ട്ര സ്വദേശി സമ്ബത്തിനെയും (47) കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് രണ്ട്​ കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്​.

കാറില്‍ ഒപ്പമുണ്ടായിരുന്ന ലക്ഷ്​മണയെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്​. ജില്ലയിലെ ജ്വല്ലറികള്‍ക്ക് ആവശ്യമായ സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച്‌ നല്‍കുന്ന മൊത്ത വ്യാപാരിയാണ്​ സമ്ബത്ത്​. കാറിലുള്ളവരെ വെട്ടിയശേഷം ഡ്രൈവര്‍ അരുണിനെ മര്‍ദിച്ച്‌ അവശനാക്കി.തുടര്‍ന്ന്​ മോഷണസംഘം അവര്‍ വന്ന കാറില്‍ കയറ്റി അരുണിനെ വാവറയമ്ബലം ജങ്​ഷനുസമീപം ഉപേക്ഷി​െച്ചന്നാണ്​ മൊഴി. അവിടെ നിന്ന് ഓട്ടോയിലാണ് അര​ുണ്‍ മംഗലപുരം സ്‌റ്റേഷനില്‍ എത്തിയത്.

മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന്​ സമ്ബത്ത്​ പറഞ്ഞു. മുന്നിലെ കാര്‍ നിര്‍ത്തിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച്‌​ ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ആറ്റിങ്ങല്‍ ഭാഗങ്ങളിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ്​ കവര്‍ന്നതെന്ന് സമ്ബത്ത്​ മംഗലപുരം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!