KSDLIVENEWS

Real news for everyone

കരുതല്‍ ശേഖരം തീരുന്നു; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് കേരളം

SHARE THIS ON

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാകില്ലെന്ന് അറിയിച്ച് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

219 ടൺ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. നേരത്തെ സമീപ സംസ്ഥാനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് കേരളം സഹായം നൽകിയിരുന്നു. പക്ഷേ കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്സിജൻ ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കാസർകോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉദ്പാതിപ്പിക്കുന്ന ഓക്സിജൻ പൂർണമായും സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!