KSDLIVENEWS

Real news for everyone

കാസറഗോട്ടെ ഓക്സിജൻ ക്ഷാമം : അടിയന്തര പരിഹാരം വേണം. —-കേരള മുസ്‌ലിം ജമാഅത്ത്

SHARE THIS ON

കാസറഗോഡ് : കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും ആതുര ശുഷ്‌റൂശാലയങ്ങൾ രോഗികളാൽ വീർപ്പു മുട്ടുകയും ചെയ്യുന്ന പ്രതിസന്ധിക്കിടെ കാസറഗോഡ് ജില്ല രൂക്ഷമായ ഓക്സിജൻ ക്ഷാമത്തിലേക്ക്കൂടി നീങ്ങുന്നുവെന്ന വസ്തുതാപരമായ വാർത്ത തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.
ഈ അതീവ ഗുരുതരാവസ്ഥ ഒഴിവാക്കി എല്ലാവർക്കും പ്രതീക്ഷാ പൂർവ്വം ആശുപത്രികളെ സമീപിക്കാനാവുന്ന സ്ഥിതി സംജാതമാ‌ക്കാനുള്ള സർവ്വ സംവിധാനങ്ങളും ഒരുക്കാൻ എല്ലാ സർക്കാർ മീഷണറികളും
സ്വകാര്യ മേഖലയിലെ ബന്ധപ്പെട്ടവരും ഉണർന്നു പ്രവർത്തിച്ചു .ഈ പ്രശ്നം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ബദ്ധശ്രദ്ധ പുലർത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അടിയന്തര ഓൺലൈൻ കാബിനറ്റ് യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇത്രയും കാലം തൊട്ടടുത്ത മംഗലാപുരത്ത് നിന്നും എളുപ്പത്തിൽ ഓക്സിജൻ ലഭ്യമായിരുന്നെങ്കിലും അവിടെയുള്ള പ്രത്യേക രോഗവ്യാപന തോതിൽ ഭയന്ന് അവർ കാസറഗോട്ടെക്കുള്ള വിതരണം താത്കാലികമായി നിർത്തിവെച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നും കണ്ണൂരിലുള്ള കേരള ഏജൻസിക്ക് രണ്ട് ജില്ലക്കുമുള്ള ഓക്സിജൻ എത്തിക്കാൻ ഈ സാഹചര്യത്തിൽ സംവിധാനം മതിയാകാതെ വരികയും ചെയ്തുവെന്നും അതാണ്‌ പൊടുന്നനെ ഇങ്ങനെയൊരു അവസ്ഥ വന്നതെന്നും അന്യോഷണത്തിൽ നിന്നും മനസ്സിലായി.
നിമിത്തം എന്തായാലും മനുഷ്യ ജീവൻ അപകടത്തിലാവാതെ പരി രക്ഷിക്കേണ്ട ബാധ്യത സർക്കാരിനും മറ്റു എമർജൻസി സംവിധാനങ്ങൾക്കുമു ണ്ടെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഈ പ്രത്യേക അപകട സാഹചര്യം മറി കടക്കാൻ അനിവാര്യമായത് ചെയ്തേ പറ്റൂവെന്നും യോഗം ബന്ധപ്പെട്ടവരെ പ്രത്യേകം ഉണർത്തി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷം വഹിച്ചു.
സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ, മൂസൽ മദനി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഹകീം ഹാജി കളനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റർ, കന്തൽ സൂപ്പി മദനി, യൂസുഫ് മദനി ചെറുവത്തൂർ, മദനി ഹമീദ് കാഞ്ഞങ്ങാട് സംബന്ധിച്ചു.
സെക്രട്ടറി
കന്തൽ സൂപ്പി മദനി
9567250786
ksmadani@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!