മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടി

തിരുവനന്തപുരം ∙ പ്രതിഷേധസമരങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സുരക്ഷ ശക്തമാക്കി. പൊതുപരിപാടികൾ കഴിവതും ഒഴിവാക്കാൻ ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ മുൻപ് സുരക്ഷാ നിയന്ത്രണത്തിലാക്കും.
സായുധ ബറ്റാലിയനുകളിൽനിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധനകളുമുണ്ടാകും. മുഖ്യമന്ത്രിക്കു നിലവിൽ സെഡ് പ്ലസ് സുരക്ഷയാണുള്ളത്. പൈലറ്റ്, എസ്കോർട്ട് ക്രമീകരണങ്ങൾ മന്ത്രിമാർക്കും ഏർപ്പെടുത്തി. സ്വപ്ന ആരോപണം ഉന്നയിച്ച വ്യക്തികൾക്കും സുരക്ഷ നൽകിയിട്ടുണ്ട്

