KSDLIVENEWS

Real news for everyone

നാദാപുരത്ത്‌ പെണ്‍കുട്ടിയെ വെട്ടിയ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു

SHARE THIS ON

നാദാപുരം > നാദാപുരം പേരോട് കോളേജ് വിദ്യാര്‍ഥിനിയെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കല്ലാച്ചി ഹൈടെക് കോളേജില്‍ ബികോം ബിരുദ വിദ്യാര്‍ഥിനിയാണ് നയീമ. വ്യാഴം പകല്‍ രണ്ടിന് കോളേജില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്ബോള്‍ പിന്തുടര്‍ന്നെത്തിയ റഫ്നാസ് വീടിന് മുന്‍വശത്തെ റോഡരികില്‍വച്ച്‌ തലക്ക് വെട്ടുകയായിരുന്നു. റോഡരികില്‍ വീണ പെണ്‍കുട്ടിയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലും എത്തിച്ച്‌ പ്രാഥമിക ചികിത്സനല്‍കി. ആക്രമണം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും റഫ്നാസ് കൊടുവാള്‍ വീശി. കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്കും ശ്രമിച്ചു. നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കൊടുവാളും പെട്രോളുമായാണ് പ്രതി എത്തിയത്. വെട്ടിയത് പ്രണയം നിരസിച്ചതിനെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വെട്ടാനുപയോഗിച്ച കൊടുവാളും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ്, സിഐ ഇ വി ഫായീസ് അലി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘം തെളിവ് ശേഖരിച്ചു.

ആക്രമിക്കാനായി വീടിനുമുന്നില്‍ കാത്തിരുന്നു

വ്യാഴം രാവിലെതന്നെ റഫ്നാസ് പേരോട്ടെ പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. പകല്‍ രണ്ടോടെ കോളേജില്‍നിന്ന് മടങ്ങിവരുന്ന നയീമയെ കൊലപ്പെടുത്താനായി ബൈക്കില്‍ കാത്തിരിക്കുകയായിരുന്നു. നയീമ വീടിന് സമീപമെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ സംശയം. അതുവഴി വന്ന കാര്‍ യാത്രികരാണ് ആക്രമം പ്രതിരോധിച്ച്‌ ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. കല്ലാച്ചിയിലെ തുണിക്കടയില്‍ ജോലിചെയ്യുകയാണ് റഫ്നാസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!