KSDLIVENEWS

Real news for everyone

തെങ്ങ് മുറിഞ്ഞു ദേഹത്തേയ്ക്ക് വീണു; പെർവാഡ് ജുമാമസ്‌ജിദ് പ്രസിഡണ്ടിനു ദാരുണാന്ത്യം

SHARE THIS ON

കുമ്പള: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് ദേഹത്തേയ്ക്ക് വീണ് ജുമാമസ്‌ജിദ് പ്രസിഡണ്ടിന് ദാരുണാന്ത്യം. പെർവാഡ് ജുമാമസ്‌ജിദ് കമ്മിറ്റി പ്രസിഡണ്ടും മത്സ്യത്തൊഴിലാളിയുമായ പെർവാഡിലെ അബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെ 8.30 മണിയോടെ പെർവാഡ് ,പിഎസ് ഗ്രൗണ്ടിനു സമീപത്താണ് അപകടം. അബ്ദുള്ളയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും പെർവാഡ് പിഎസ് ഗ്രൗണ്ടിനു സമീപം കടപ്പുറത്ത് പൂഴിയിൽ ഇരുന്നു സംസാരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുള്ളയുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ. മരുമക്കൾ: സത്താർ, തസ്ലിം, സിദ്ദിഖ്, ഫാത്തിമ, ആയിഷ, സഹന. സഹോദരങ്ങൾ: മൊയ്‌തീൻകുഞ്ഞി, ഇസ്‌മയിൽ, നഫീസ. ആയിഷ, ഹാജിറ, പരേതനായ അബ്ദുൾ ഖാദർ

error: Content is protected !!