KSDLIVENEWS

Real news for everyone

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാദര്‍ യൂജിന്‍ പെരേരക്കെതിരെ കേസ്

SHARE THIS ON

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ഫാദര്‍ യൂജിന്‍ പെരേരക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനുമാണ് കേസ്. അഞ്ചുതെങ്ങ് പോലീസാണ് സ്വമേധയാ നടപടി സ്വീകരിച്ചത്. ഈ കേസില്‍ യൂജിന്‍ പെരേര മാത്രമാണ് പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റ് 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രിമാരെ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെയാണ് തടഞ്ഞത്. പുലര്‍ച്ചെ നാലോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുതലപ്പൊഴിയില്‍ ഒരാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!