KSDLIVENEWS

Real news for everyone

കരിപ്പൂർ വിമാന അപകടം: അപകടത്തിനിടയാക്കിയത് ലാൻഡിങ് സമയത്തെ ‘ അശ്രദ്ധ ‘ ; കോടതിയിൽ പൊലീസ് എഫ്.ഐ.ആർ സമർപ്പിച്ചു

SHARE THIS ON

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിന് വഴിവെച്ചത് അശ്രദ്ധ മൂലമെന്ന് എഫ്‌ഐആര്‍. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

കരിപ്പൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്ബൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പോലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു.

അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.
അപകടത്തില്‍പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!