KSDLIVENEWS

Real news for everyone

സൗദി അറേബ്യയില്‍ പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ പിടിയിലായത് ആയിരക്കണക്കിന് പ്രവാസികള്‍

SHARE THIS ON

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‍ചയ്‍ക്കിടെ 13,000 നിയമലംഘകരെ പിടികൂടിയതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് നാല് വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.

അറസ്റ്റിലായവരില്‍ 4130 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 7721 പേരെ പിടികൂടിയത്. 1048 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 322 പേര്‍. ഇവരില്‍ 49 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 51 പേരെയും അറസ്റ്റ് ചെയ്‍തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തവരെയും  അറസ്റ്റ് ചെയ്‍തിട്ടുണ്ട്. 53,815 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!