പി റ്റി എച്ച് കാസർകോട് മണ്ഡലം ത്രിദിന ക്യാമ്പ് നവംബറിൽ

കാസർകോട് : പി റ്റി എച്ച് പാലിയേറ്റീവ് കെയർ കാസർകോട് മണ്ഡലം പരിധിയിലെ തെരെഞ്ഞെടുക്കപെട്ട വളണ്ടിയർമാർക്ക് വേണ്ടിയുള്ള ത്രിദിന പരിശീലന ക്യാമ്പ് നവംബർ 16 , 17 , 18 തീയ്യതികളിൽ മുൻസിപ്പൽ വനിത ഭവനിൽ നടത്തുവാൻ വി പി ടവറിൽ ചേർന്ന പി റ്റി എച്ച് കാസർകോട് മണ്ഡലത്തിലെ മുൻസിപ്പൽ – പഞ്ചായത്ത് കോ – ഓർഡിനേറ്റർമാരുടെ യോഗത്തിൽ തീരുമാനിച്ചു
യോഗത്തിൽ ജില്ലാ പി റ്റി എച്ച് കോ – ഓർഡിനേറ്റർ പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു
മണ്ഡലം കോ – ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു .
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു
മൂസാ ബി ചെർക്കള , അബ്ദുള്ള കുഞ്ഞി ചെർക്കള , അഷ്റഫ് എടനീർ , അൻവർ ചേരങ്കൈ , അബ്ബാസ് ബീഗം , കെ പി മുഹമ്മദ് അഷ്റഫ് , മുത്തലിബ് പാറക്കട്ട, ഹബീബ് ചെട്ടുംകുഴി , എ പി ഷംസുദ്ദീൻ , ലത്തീഫ് കുമ്പഡാജെ , സിദ്ദിഖ് ചക്കര , ഷെരീഫ് പാടലടുക്ക , ബഷീർ പൈക്ക , തുടങ്ങിവർ സംബന്ധിച്ചു
മൂസാ ബാസിത്ത് നന്ദി പറഞ്ഞു

