KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
അതിർത്തികളിൽ സംയുക്ത പരിശോധന നടത്തും

SHARE THIS ON

കാസർഗോഡ് • തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ജില്ലയിലേക്കുള്ള 17 അതിർത്തി പോയിന്റുകളിൽ കുടക്, ദക്ഷിണ കന്നട, കാസർകോട് ജില്ലകളിലെ പോലീസിന്റെ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. മൂന്ന് ജില്ലകളിലെ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം.

മനുഷ്യക്കടത്ത്, പണം കടത്തൽ, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധന നടത്തുക. 12-ന് വൈകിട്ട് ആറുമുതൽ 14-ന് വൈകിട്ട് ആറുവരെ ഈ 17 അതിർത്തികളും ബാരിക്കേഡ് വച്ച് അടയ്ക്കാനും യോഗത്തിൽ തീരുമാനിച്ചു. കളക്ടർ ഡോ. ഡി.സജിത് ബാബു അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്രൻ, ബി.എം.ലക്ഷ്മിപ്രസാദ്, ആനീസ് കൺമണി ജോയി, ക്ഷേമമിത്ര, എ.കെ.രമേന്ദ്രൻ, എ.കെ.രാധാകൃഷ്ണൻ, വിനോദ് ബി.നായർ, പ്രീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!