KSDLIVENEWS

Real news for everyone

തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കെ . സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

SHARE THIS ON

തിരുവന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഇതിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്ന സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വ​ര്‍​ണക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന​യെ പ​രി​ച​യ​മു​ണ്ടെ​ന്നും അ​റി​യി​ല്ലെ​ന്ന് താ​ന്‍ ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​പ്ന​യു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച്‌ ത​നി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല.അ​തൊ​രു വീ​ഴ്ച​യാ​ണെ​ന്ന് സ​മ്മ​തി​ക്കാം. സ്വ​ര്‍​ണക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ള്‍​ക്ക് ഒ​രു സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ സ​ഹാ​യ​മൊ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ വി​ദേ​ശ​യാ​ത്ര​യി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും സ്വ​പ്ന ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദേ​ശ​ത്ത് വ​ച്ച്‌ അ​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാനാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നത്. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!