മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 2,93,000 രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം പൈവളിഗെ പൊന്നങ്കുളത്ത് കർണ്ണാടകയിൽ നിന്നും ബൈക്കിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 2,93000 രൂപ പിടികൂടി . മഞ്ചേശ്വരം അഡീഷണൽ എസ് ഐ ബാലചന്ദ്രന്റെ നേത്യത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കർണ്ണാടക മംഗലപ്പദവ് സ്വദേശി ജലീലിനെ ( 32 ) കസ്റ റഡിയിലെടുത്തു . തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട് .

