KSDLIVENEWS

Real news for everyone

ലോറിക്കടിയിൽപെട്ട് യുവാവ് മരിച്ചു; മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍

SHARE THIS ON

“കൊട്ടാരക്കര∙ എംസി റോഡിൽ ലോറിക്കടിയിൽപെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് ഒന്‍പതുമണിക്കൂര്‍. വെട്ടിക്കവല പച്ചൂർ സ്വദേശി രതീഷാണ് മരിച്ചത്. അപകടത്തിന് പിന്നാലെ രതീഷിനെ റോഡരികിലേക്ക് മാറ്റിയിട്ട ശേഷം ലോറി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് വാഴവിത്തുമായി എത്തിയ ലോറിയാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് അപകടമുണ്ടാക്കിയത്. സദാനന്ദപുരത്തെ കടയിൽ വാഴവിത്തിറക്കിയ ശേഷം ലോറി മുന്നോട്ടെടുത്തപ്പോള്‍ വഴിയില്‍ കിടക്കുകയായിരുന്ന രതീഷ് ലോറിക്കടിയിൽപ്പെട്ടു. എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ ‍‍ഡ്രൈവര്‍ ലോറിയില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് റോഡില്‍ കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് റോഡരികിലേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ സ്ഥലത്തുനിന്ന് ലോറിയുമായി കടന്നുകളഞ്ഞു. തിരക്കേറിയ റോ‍‍ഡില്‍ ആരും മൃതദേഹം കണ്ടില്ല. ഇന്ന് രാവിലെ സ്ഥലത്തെത്തിയവര്‍ പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോളാണ് സംഭവത്തെക്കുറിച്ച് വ്യക്തത വന്നത്. അപകടമുണ്ടാക്കിയ ലോറി പുത്തൂരില്‍ നിന്നാണ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!