വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരന്‍ ഫലസ്തീന്‍ പൗരനെ വധിച്ചു

വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരന്‍ ഫലസ്തീന്‍ പൗരനെ വധിച്ചു. അബ്ദുല്‍ കരീം ബദീ ശൈഖാണ് (21) മരിച്ചത്. ഖാല്‍ഖിലിയയിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തിന് മുന്നിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പക്കല്‍ കത്തിയും സ്ഫോടകവസ്തുവും ഉണ്ടായിരുന്നുവെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ആരോപണം ഫലസ്തീന്‍ അധികൃതര്‍ നിഷേധിച്ചു. അബ്ദുല്‍ കരീമിന് ഒരു സായുധ സംഘവുമായും ബന്ധമില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ വ്യാഴാഴ്ച തെല്‍ അവീവില്‍ ഹമാസ് പ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

