KSDLIVENEWS

Real news for everyone

സ്വപ്‌നക്കെതിരായ വീഡിയോ എടുത്തത് ബുധനാഴ്ച’, പുറത്തുവിടുമെന്ന് ഇബ്രാഹീം; തമിഴ്‌നാട്ടിലേക്ക് കടന്നു

SHARE THIS ON

കൊച്ചി: സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം. സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയതിനെത്തുടര്‍ന്ന്, വീണ്ടെടുക്കാന്‍ വേണ്ടി തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത് എന്നാണ് അവകാശവാദം. വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിക്കുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.


സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കലുണ്ടെന്ന് ഇബ്രാഹിം നേരത്തെ അവകാശപ്പെട്ടിരുന്നു. വീഡിയോ തന്റെ പക്കല്‍നിന്ന് ഡിലീറ്റ് ആയി എന്നാണ് ഇബ്രാഹിം പറയുന്നത്. ‘ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെചെയ്തു. തമിഴ്‌നാട്ടിലുള്ള സുഹൃത്തിന്റെ അടുത്തു ചെന്ന് വീഡിയോ തിരിച്ചെടുത്ത ശേഷം കൊച്ചിയിലേക്ക് തിരിക്കും’ – ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തങ്ങളുടെ ഫോണ്‍ പരിശോധിക്കുമോ എന്ന് സംശയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തത്. എന്നാല്‍ സ്വപ്ന തങ്ങള്‍ക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ വീഡിയോ തിരിച്ചെടുത്ത് പുറത്തു വിടാന്‍ ഒരുങ്ങുന്നത്. പെട്ടെന്ന് തന്നെ വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലെത്തി അത് പുറത്തു വിടും. അല്ലാതെ തങ്ങള്‍ ഒളിച്ചോടിയിട്ടില്ല – ഇബ്രാഹിം അവകാശപ്പെട്ടു.

ഒരു തെറ്റും ചെയ്തിട്ടില്ല. സഹായം അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീക്ക് സഹായം നല്‍കാന്‍ വേണ്ടി തങ്ങളാല്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തു. അവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ഫ്രെയിമിലേക്ക് തങ്ങള്‍ ചെന്ന് ചാടുകയായിരുന്നു. തിരിച്ചെടുക്കുന്ന വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്, ആരുടെ നിര്‍ബന്ധത്താലാണ് ഈ മൊഴികൊടുത്തത് എന്ന്. എല്ലാത്തിനുള്ള ഉത്തരം വീഡിയോയില്‍ ഉണ്ടാകും. സ്വപ്ന സുരേഷ് ഇന്നലെ പുറത്തുവിട്ട ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്നും ഇബ്രാഹിം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!