കാസറഗോഡ് റെയ്ൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ വർദ്ധിപ്പിക്കണം രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി സോഷ്യൽ ജസ്റ്റീസ് ഫോറം

കാസറഗോഡ് : ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരായ ജനങ്ങളും ആശ്രയിക്കുന്ന ഒരു യാത്രാ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട പരാതിയാണ് എം പി യെ ബോധിപ്പിച്ചത് ജില്ലാ ആസ്ഥാനമായ കാസര്‍കോട് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ റിസര്‍വേഷന്‍ ടിക്കറ്റിനായി ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം എപ്പോഴും നീണ്ട ക്യൂ അനുഭവപ്പെടുകയും, കൃത്യസമയത്ത് ടിക്കറ്റ് ലഭിക്കാതെ ട്രെയിന്‍ മിസ്സാവുകയും ചെയ്യുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്കുവേണ്ടി റെയില്‍വേ അനുവദിച്ചിട്ടുള്ള തത്ക്കാല്‍ ടിക്കറ്റ് എടുക്കുന്നതിനും ഉപയോഗിച്ചുവരുന്നത് ഈ ഒരു കൗണ്ടര്‍ മാത്രമാണ്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും തത്ക്കാല്‍ ടിക്കറ്റ് എടുക്കുന്നതിനായി എത്തുന്ന ആളുകള്‍ തലേദിവസം രാത്രി തന്നെ റെയില്‍വേ കൗണ്ടറില്‍ നിലയുറപ്പിക്കേണ്ട സ്ഥിതിയാണ്. 8 മണിക്ക് തത്ക്കാല്‍ ടോക്കണ്‍ കൊടുത്താല്‍ 11 മണി വരെ ടിക്കറ്റിന് വേണ്ടി കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. 100 ഓളം ആളുകള്‍ തത്ക്കാല്‍ ടിക്കറ്റിനുവേണ്ടി മണിക്കൂറുകളോളം ക്യൂവിലാണ്. ഊഴമെത്തുമ്പോഴേക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും. നാലോളം കൗണ്ടറുകള്‍ ആളില്ലാതെ അവിടെ അടച്ചിട്ടിരിക്കുകയാണ്. ലോക്കല്‍ ടിക്കറ്റ് കൗണ്ടറില്‍ ചെന്നാലും റെയില്‍വേ നിയമപ്രകാരം അവിടത്തെ സ്റ്റാഫ് യാത്രക്കാരുമായി സഹകരിക്കുകയാണെങ്കില്‍ റിസര്‍വേഷന്‍ ടിക്കറ്റ് നല്‍കാവുന്നതാണ്. പക്ഷെ, റിസര്‍വ്വേഷന്‍ കൗണ്ടറിനുമുന്നില്‍ നീണ്ട ക്യൂ ഉണ്ടെങ്കിലും ലോക്കല്‍ ടിക്കറ്റ് സ്റ്റാഫ് റിസര്‍വ്വേഷന്‍ ടിക്കറ്റ് കൊടുക്കുന്നില്ല. ഇതിന് ശാശ്വതമായ ഒരു പരിഹാരം കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം പ്രതിനിധിയെന്ന നിലയില്‍ ഉജിതമാ തിരുമാനം ഉണ്ടാവും മേ ന്നും എം പി നിവേദക സംഘത്തേ അറിയിച്ചു സോഷ്യൽ ജ്റ്റിസ് ഫോറം ജില്ലാ ഭാരവാഹികളായ പി എം സുബൈർ പടുപ്പ് കരീം ചൗകി ഷാഫി സുഹരി പടുപ്പ് അബ്ദുൽ റഹ്മാൻ ബന്തിയോട് പവിത്രൻ വിദ്യാനഗർ ഷാഫി കല്ലുവള്ളപ്പിൽ അബ്ദുല്ല കമ്പിളി, ഹമീദ് ചേരങ്കൈ സത്താർ കണ്ടതിൽ തുടങ്ങിയവർ സംബന്ധിച്ചു,,

