KSDLIVENEWS

Real news for everyone

പറവൂരില്‍ വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് പിടിച്ചത് MDMA-യും പിസ്റ്റളും; രണ്ടുപേര്‍ അറസ്റ്റില്‍

SHARE THIS ON

കൊച്ചി: പറവൂരില്‍ കാറില്‍നിന്ന് എം.ഡി.എം.എ.യും എയര്‍ പിസ്റ്റളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കോങ്ങോര്‍പ്പിള്ളി സ്വദേശികളായ പവിന്‍ദാസ് (25) അനന്തകൃഷ്ണന്‍ (25) എന്നിവരാണ് പിടിയിലായത്. വടക്കേക്കര സി.ഐ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍നിന്ന് രാസലഹരിവസ്തുവും പിസ്റ്റളും പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍നിന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് എവിടെനിന്ന് ലഭിച്ചതാണെന്നും ഇവര്‍ മയക്കുമരുന്ന് വിതരണം നടത്തുന്നവരാണോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എയര്‍ പിസ്റ്റളിന് ലൈസന്‍സ് ഉണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!