KSDLIVENEWS

Real news for everyone

ജില്ലയുടെ വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട സെപ്റ്റംബർ 21 ന് സന്ദർശകർക്കായി തുറന്ന് കൊടുക്കും

SHARE THIS ON

കാസര്‍കോട് :ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  ഒരേ സമയം 100 പേര്‍ക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. അവിടെയും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്.  ഒരേ സമയത്ത് പ്രവേശനം നൂറു പേര്‍ക്കു മാത്രമായിരിക്കും.
    ബിആര്‍ഡി സിയുടെ  റിസോര്‍ട്ടുകളും ഹോംസ്റ്റേകളും 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇവിടെ  താമസിക്കാന്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്ക്  ആന്റിജന്‍ പരിശോധന  നിര്‍ബന്ധമാക്കും.കൂടാതെ തെര്‍മ്മല്‍ പരിശോധനയും നടത്തും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനം. ഇതേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി  ഹൗസ് ബോട്ടുകള്‍ക്കും സര്‍വ്വീസ് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!