KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു
24 മണിക്കൂറിനിടെ 29,398 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 414 മരണവും ;
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോ​ഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 3,63,749 ആയി. ഇന്നലെ മാത്രം 37,528 പേരെയാണ് രോ​ഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ രോ​ഗമുക്തരുടെ എണ്ണം 92,90,834 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 414 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,42,186 ഈയി ഉയര്‍ന്നു.

ഇന്നലെ 29,398 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 97,96,770 ആയി ഉയര്‍ന്നിട്ടുണ്ട്.മിസോറാമില്‍ ഇന്നലെ 14 കേസുകള്‍ കൂറി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 4,008 ആയി. 202 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!