KSDLIVENEWS

Real news for everyone

എസ്‌ ഡി പി ഐ കാലിക പ്രസ്ഥാനം

SHARE THIS ON

വർത്തമാന കാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണികൾക്ക് ശാശ്വത പരിഹാരം എസ്.ഡി.പി.ഐ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രതീക്ഷക്കൊത്തുയർന്ന് പാർട്ടി പ്രവർത്തിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി . പാർട്ടി പ്രവർത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസർകോഡ് ഉപ്പളയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം .

https://www.facebook.com/269954703049037/posts/4054411801269956/

ഉപ്പള: വര്‍ത്തമാന കാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണികള്‍ക്ക് ശാശ്വത പരിഹാരം എസ്.ഡി.പി.ഐ ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രതീക്ഷക്കൊത്തുയര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോഡ് ഉപ്പളയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മച്ചംപാടിയില്‍ എസ്.ഡി.പി.ഐക്കെതിരെ ബി.ജെ.പിയെ കൂട്ടുപിടിച്ച മുസ്‌ലിം ലീഗിന്റെയും മഞ്ചേശ്വരം പഞ്ചായത്തില്‍ ബി.ജെ.പിയുടെ സഹായം സ്വീകരിച്ച സി.പി.എമ്മിന്റെയും ഫാഷിസ്റ്റ് വിരുദ്ധത കാപട്യം മാത്രമാണ്. അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം യാതൊരു അജണ്ടയുമില്ലാത്ത പാര്‍ട്ടികളുടെ എല്ലാ മുന്നണിക്കെട്ടുകളും അനതിവിദൂര ഭാവിയില്‍ തകര്‍ന്ന് വീഴുമെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ ട്രഷറര്‍ സിദ്ധീഖ് പെര്‍ള, ശരീഫ് ഹൊസങ്കടി, കുന്നില്‍ അബ്ദുല്ല ഹാജി, ഇബ്രാഹിം ഷിറിയ, അലിഷാമ, അന്‍സാര്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹമീദ് ഹൊസങ്കടി, കുമ്പള ഗ്രാമപ്പഞ്ചായത്തംഗം അന്‍വര്‍ ആരിക്കാടി സംബന്ധിച്ചു.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പ്രവാസി വ്യവസായി ശരീഫ് ഹൊസങ്കടിയില്‍ നിന്ന് ആദ്യ ഗഢു സ്വീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!