“ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക”
മൂന്നാൾ പ്രകടനങ്ങൾ ശ്രദ്ധയെമായി

“ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക”
മൂന്നാൾ പ്രകടനങ്ങൾ ശ്രദ്ധയെമായി
നെല്ലിക്കട്ട: ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട കൊണ്ട് ജനാകിയ സമര സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് മുന്നാൾ പ്രകടനം നടത്തി
മീത്തൽ ഇടനീരിൽ നിന്നും സമരസമിതി ജനറൽ കൺവീനർ ഇബ്രാഹിം നെല്ലിക്കട്ടയുടെ നേതൃത്വത്തിൽ അബൂബക്കർ ഗിരി, ലത്തീഫ് ചെന്നടുക്ക എന്നിവരും ചർലടുക്കയിൽ നിന്നും ഫൈസൽ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, അഷ്റഫ് ബി.എ എന്നിവർ കാൽനടയായി സമരപന്തലിലെത്തി.
ജാഥയുടെ വഴിയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരുടെ ഊഷ്മളമായ സ്വീകരണവും അധികൃതരുടെ അനാസ്ഥയിൽ കടുത്ത അമർഷവും പ്രകടിപ്പിച്ചത് ശ്രദ്ധേയമായി
സമര പന്തലിലെത്തിയ പ്രകടനത്തെ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും വ്യാപാരി- ഓട്ടോ മേഖലയിലെ ആളുകളും പൂർണ്ണപിന്തുണയും അഭിവാദ്യവും അർപ്പിച്ചു.
അധികൃതരുടെ ഏതു വെല്ലുവിളികളെയും നേരിടാൻ സമരക്കാർ തയ്യാറാണെന്നും അവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോവാൻ തന്നെയാണ് തീരുമാനമെന്നും യോഗം തീരുമാനിച്ചു.

