KSDLIVENEWS

Real news for everyone

കാസർകോട് വികസന പാക്കേജ്: 8 വർഷത്തിനിടെ പൂർത്തിയാക്കിയത് 292 പദ്ധതികൾ

SHARE THIS ON

കാസർകോട്∙ ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർകോട്  വികസന പാക്കേജിലൂടെ 8 വർഷത്തിനിടെ പൂർത്തിയാക്കിയത് 292 പദ്ധതികൾ.  ഭരണാനുമതി ലഭിച്ച 681.46 കോടി രൂപയുടെ 483 പദ്ധതികളാണു ഉള്ളത്. ഇതിൽ  292 പ്രവൃത്തികളിൽ  ഇരുനൂറിലേറെയും കഴിഞ്ഞ 2  വർഷത്തിനുള്ളിൽ യാഥാർഥ്യമായതാണു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം  73 പദ്ധതികൾക്കാണു  ഭരണാനുമതി ലഭിച്ചത്. കോവിഡിനിടയിലും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി ലഭിച്ച 191 പ്രവൃത്തികൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഇവയിൽ ഏറെയും  ഈ വർഷം  പൂർത്തീകരിക്കുമെന്ന് സ്പെഷൽ  ഓഫിസർ ഇ.പി. രാജ്‌മോഹൻ പറഞ്ഞു. നടപ്പു  സാമ്പത്തിക വർഷത്തിൽ 125 കോടിയുടെ പദ്ധതികൾ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവൃത്തികളാണ് ഏറെയും. കാസർകോട് വികസന പാക്കേജ് സമിതി ചെയർമാൻ കലക്ടർ ഡി.സജിത് ബാബുവും  കൺവീനർ ഇ.പി.രാജ്‌മോഹനും ആണ്. കേരളത്തിലെ  ഉയരം കൂടിയ പാലമായ  ആയംകടവ് പാലം നിർമിച്ചത് കാസർകോട് വികസന പാക്കേജിലൂടെയാണ്.  ജില്ലയിലെ പ്രധാനപ്പെട്ട പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെയും ഉയരുന്നത് ഈ പദ്ധതിയിലൂടെയാണു.കള്ളാറിലെ റബർ ചെക്ക് ഡാം  പ്രധാനമാണു.  കാർഷിക മേഖല, മാലിന്യ നിർമാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലം, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും വികസന പാക്കേജ് വഴി പ്രവൃത്തികൾ നടപ്പിലാക്കുന്നുണ്ട്. കാസർകോട് മെഡിക്കൽ കോളജിന്റെ നിർമാണവും  വികസന പാക്കേജിന്റെ ഭാഗമാണ്.ഡോ. പി. പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിലെ പ്രവൃത്തികളിൽ ചിലത് സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിൽ സർക്കാർ നിർദേശ പ്രകാരം 6500 കോടിയുടെ പുതിയ പദ്ധതികളാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്. ഇവ ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ്.ജില്ലയുടെ സമഗ്രവികസനത്തിനുള്ള മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് വികസന പാക്കേജ് രൂപീകരിച്ചത്.ജില്ലാതല സമിതിയാണ് പ്രഭാകരൻ കമ്മിഷൻ ശുപാർശ ചെയ്തതിൽ നിന്നു 5 കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കാസർകോട് വികസന പാക്കേജിൽ 9 പ്രവൃത്തികൾക്ക് ഭരണാനുമതിയായി കാസർകോട് ∙ ജലസംരക്ഷണ നിർമിതികളുടെ നവീകരണത്തിനും പുനർ നിർമാണത്തിനുമായി  കാസർകോട് വികസന പാക്കേജിൽ നിന്ന് 9 പ്രവൃത്തികൾക്കു ഭരണാനുമതിയായി. ദേലംപാടി സാലത്തടുക്ക-മയ്യളം  തടയണ (38.8 ലക്ഷം ) അജാനൂർ കല്ലുവരമ്പത്ത് വിസിബി കം ട്രാക്ടർവേക്ക് പുനർ നിർമാണം (29.60) പുല്ലൂർ പെരിയ തച്ചിരവളപ്പ്  തടയണ പുനർനിർമാണം (44.2).   കിനാനൂർ കരിന്തളം കണ്ണോത്ത് തടയണ നവീകരണം (11) അജാനൂർ തണ്ണോട്ട് ചിത്താരി തോടിന് കുറുകെ ഒറവങ്കരയിൽ വിസിബി കം ട്രാക്ടർവേയുടെ പുനർനിർമാണം (49.5) മുളിയാർ മല്ലം അമ്പലത്തിന് സമീപമുളള തടയണയുടെ അറ്റകുറ്റപ്പണിക്കായി (25)  ബെളളൂർ പമ്പടേ-കോയങ്കോട്  തടയണ നവീകരണം ( 14.30)  കുറ്റിക്കോൽ  ചൂരിത്തോട്  തടയണ നവീകരണം (15.20) തൊടുപാനം തടയണ  നവീകരണത്തിനായി (20 ലക്ഷം) രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കലക്ടർ ഡി.സജിത്ത്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന   കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.പ്രവൃത്തികളുടെ ടെൻഡർ ഉടൻ നടക്കുമെന്ന്  കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!