KSDLIVENEWS

Real news for everyone

ചെർക്കള –കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

SHARE THIS ON

ബദിയടുക്ക ∙ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഒന്നര മണിക്കൂർ റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കരിമ്പിലയിലാണ് റോഡരികിലെ നൂറോളം വർഷം പഴക്കമുള്ള കൂറ്റൻ മാവ് മറിഞ്ഞത്.കടപുഴകി ചാഞ്ഞുനിന്ന മാവ് റോഡിന് കുറുകെയാണ് മറിഞ്ഞത്. ഇതിനടിയിലുണ്ടായിരുന്ന എച്ച്ടി, എൽടി ലൈനിൽ പതിച്ചതിനാൽ വൈദ്യുതി മുടങ്ങി. കാസർകോട് ചെർക്കള, ബദിയടുക്ക, കുമ്പള, പെർള, കർണാടകയിലെ പുത്തൂർ, വിട്, ബെംഗളുരു പോകുന്ന തിരക്കുള്ള റോഡിലാണ് മരം മറിഞ്ഞത്.നീക്കം ചെയ്യുന്നതിനു മണിക്കൂറെടുത്തതിനാൽ ഇതുവഴിയുള്ള ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. കാസർകോട് അഗ്നിരാക്ഷാ സേന, ബദിയടുക്ക സെക്ഷൻ ഓഫിസിലെ ജീവനക്കാർ,ബദിയടുക്ക പൊലീസ് നാട്ടുകാർ എന്നിവർ തീവ്രശ്രമം നടത്തിയാണ് മരം നീക്കിയത്. മരം മുറിച്ചുനീക്കണമെന്ന് മാസങ്ങൾക്ക് മുൻപ് ബദിയടുക്ക പൊതുമരാമത്ത് സെക്ഷൻ ഓഫിസിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!