ക്യാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയും: ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ക്യാൻസറിനും അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില അടക്കം കുറയ്ക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും.
ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തീയേറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. അതേസമയം ഓണ്‍ലൈൻ ഗെയിമുകള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തും.
മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 22% സെസ് ഏര്‍പ്പെടുത്തി. ജിഎസ്ടി രജിസ്ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകള്‍ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും

