തിരുവനന്തപുരം മുതലപ്പൊഴി അപകടത്തില്‍ മരിച്ച 4 മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന് എഡ്വിന് എന്നിവരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍പ്പെട്ടത്.
പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്റെയും മൃതദേഹം ലഭിച്ചത്. ഹാര്‍ബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.

