KSDLIVENEWS

Real news for everyone

നവ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; ബംഗളൂരുവില്‍ അക്രമം, വെടിവെപ്പ് രണ്ട് മരണം

SHARE THIS ON

ബംഗളൂരു: ബംഗളൂര്‍ നഗരത്തില്‍ സംഘര്‍ഷം. പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. 110 പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എം എല്‍ എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ എം എല്‍ എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍ തുടര്‍ന്ന് ഡി ജെ ഹള്ളി, കെ ജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!