KSDLIVENEWS

Real news for everyone

അതിവേഗ ടൈപ്പില്‍ അഫ്ര, ഓര്‍മ്മശക്തിയില്‍ മകൻ എസ്ദാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി; പുതിയങ്ങാടിയിലേക്ക് വന്നു ഇരട്ട റെക്കോർഡ്

SHARE THIS ON

പഴയങ്ങാടി: മൊബൈല്‍ സ്‌ക്രീനില്‍ അതിവേഗ ടൈപ്പിംഗില്‍ ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്‌ത്‌ ലോക റെക്കാഡും പതിനഞ്ച് വിഭാഗങ്ങളിലായി ഇരുന്നൂറോളം സാധനങ്ങള്‍ തിരിച്ചറിഞ്ഞ് രണ്ടരവയസുകാരനായ മകൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കിയപ്പോള്‍ പുതിയങ്ങാടിയ്ക്കും അഭിമാനമായി. പുതിയങ്ങാടി ഓലപ്പള്ളിക്ക് സമീപത്തെ അഫ്ര മുഹമ്മദ് റിയാസും മകൻ എസ്ദാനുമാണ് നാടിന് അഭിമാനമായത്.

കുറഞ്ഞ ദിവസത്തെ പരിശീലനം കൊണ്ടാണ് അഫ്ര ഈ നേട്ടം കൈവരിച്ചത്. നേരത്തെ 5 സെക്കൻഡ് ആയിരുന്ന റെക്കാര്‍ഡിനെ 4.8 സെക്കൻഡില്‍ മറികടന്നാണ് അഫ്രയുടെ നേട്ടം. അപൂര്‍വ്വ ഓര്‍മ്മശക്തിയുള്ള എസ്ദാൻ ഒരു പ്രാവശ്യം പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുകയും പിന്നീട് ചോദിച്ചാല്‍ മണി മണിയായി പറയുകയും ചെയ്യും. അതുല്യനേട്ടം കൊയ്ത അഫ്രയേയും മകനെയും തേടി അഭിനന്ദനപ്രവാഹമാണിപ്പോള്‍. മൊട്ടാമ്ബ്രം സ്വദേശി മുഹമ്മദ്‌ റിയാസ് ആണ് അഫ്രയുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!