KSDLIVENEWS

Real news for everyone

‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

SHARE THIS ON

“കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ചയാണ് പാലായില്‍ വാഹനങ്ങള്‍ തടഞ്ഞത്. മജിസ്ട്രേട്ടിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടും വിധമായിരുന്നു അകമ്പടി വാഹനങ്ങള്‍ പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!