KSDLIVENEWS

Real news for everyone

കൈ പിടിച്ച് കർണാടക; കോൺഗ്രസ് അധികാരത്തിലേക്ക്; മിന്നും വിജയത്തിന്റെ ആവേശത്തിൽ പ്രവർത്തകർ

SHARE THIS ON

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം. ഡി കെ ശിവകുമാർ, സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി നൂറ്റി മുപ്പതിലേറെ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. രാജ്യമൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ മിന്നും വിജയത്തിന്റെ ആഘോഷത്തിൽ.

ജയിച്ച പ്രമുഖർ”
വിജയേന്ദ്ര ജയിച്ചു
പുട്ടനയ്യ ജയിച്ചു
ഡി.കെ ശിവകുമാർ ജയിച്ചു
കെ.സി ജോർജ് ജയിച്ചു
ലക്ഷ്മൺ സാവഡി ജയിച്ചു
എൻ.എ ഹാരിസ് ജയിച്ചു
സിദ്ദരാമയ്യ ജയിച്ചു
പ്രിയങ്ക് ഖാർഗേ ജയിച്ചു”

തോറ്റ പ്രമുഖർ

ശ്രീരാമുലു തോറ്റു
കെ.സുധാകർ തോറ്റു
ജഗദീഷ് ഷെട്ടാർ തോറ്റു
നിഖിൽ കുമാരസ്വാമി തോറ്റു”

“ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ജയിച്ചു, ജഗദീഷ് ഷെട്ടാറിന് തോൽവി
മിന്നും വിജയത്തിളക്കത്തിൽ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വൻ മാർജിനിൽ വിജയം നേടി. ബിജെപി വിട്ടെത്തി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ലക്ഷ്മൺ സാവ്ദിയും വിജയിച്ചു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് തോൽവി വഴങ്ങേണ്ടി വന്നു. എച്ച് ഡി കുമാരസ്വാമിക്ക് നേരിയ ലീഡ് നിലനിർത്തി മുന്നിട്ട് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!