KSDLIVENEWS

Real news for everyone

നീലേശ്വരത്ത് മദ്യലഹരിയിൽ ആർടിഒ ഓടിച്ച കാർ ഇടിച്ച് വാഹനം തലകീഴായി മറിഞ്ഞു, 3 പേർക്ക് പരുക്ക്

SHARE THIS ON

നീലേശ്വരം:∙ മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് വാഹനം തലകീഴായി മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റ സംഭവത്തിൽ വാഹനമോടിച്ച ആർടിഒ ഉദ്യോഗസ്ഥനെതിരെ കേസ്. കാസർകോട് ആർടി ഓഫിസിലെ ക്ലാർക്ക് കൂവാറ്റി ചാമക്കുഴി ഒടിയിട്ട മാവിലെ പി.സി.സുധീറിനെതിരെയാണ് (50) നീലേശ്വരം പൊലീസ് കേസ് എടുത്തത്. കരിന്തളം വടക്കേ വീട്ടിൽ വി.വി.രഞ്ജിത്തിന്റെ (42) പരാതിയിലാണ് കേസ്.

ചൊവ്വാഴ്ച ചായ്യോം നരിമാളം വളവിലാണ് അപകടമുണ്ടായത്. ആർടി ഓഫിസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് രഞ്ജിത്തും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റ ഇവർ ചികിത്സ തേടി. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്നു പിടികൂടുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!