KSDLIVENEWS

Real news for everyone

മംഗളൂരു-ദുബൈ വിമാനം13 മണിക്കൂർ വൈകിയ സംഭവം: ക്ഷമാപണം നടത്തി എയര്‍ഇന്ത്യ എക്സ്പ്രസ്

SHARE THIS ON

ദുബൈ| മംഗളുരു-ദുബൈ വിമാന സര്‍വീസ് കഴിഞ്ഞ ദിവസം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ എയര്‍ലൈന്‍ മാപ്പ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം ദുബൈയിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് 165 യാത്രക്കാര്‍ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ‘ജൂലൈ 10ന് മംഗളുരു-ദുബൈ വിമാനം ഐ എക്‌സ് 813 വൈകിയതില്‍ അതിഥികള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് റിഫ്രഷ്മെന്റുകളും അവരുടെ വിമാനത്തിന്റെ നിലയെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകളും ഉള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നു.’ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം അടിക്കടി വൈകുന്നത് വാർത്തയായിരുന്നു. ഇന്ത്യന്‍ വിമാനകമ്ബനികളുടെ വിമാന സര്‍വീസ് നിശ്ചിത സമയത്ത് പുറപ്പെടാത്തതിന്റെ ദുരനുഭവം പേറുന്നതിനെതിരെ പ്രവാസി സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആകാശം മുട്ടെ നിരക്കുയരുന്ന സീസണ്‍ സമയങ്ങളില്‍ അടക്കം വലിയ തുക മുടക്കി യാത്ര ചെയ്യാന്‍ തയ്യാറാകുന്നവര്‍ എയര്‍പോര്‍ട്ടുകളില്‍ തളച്ചിടപ്പെടുന്നതും അനിശ്ചിതത്തിലാവുന്നതും പതിവാകുന്നത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. ഇത് സംബന്ധമായ തുടര്‍ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. നിശ്ചിത സമയത്ത് എത്താൻ കഴിയാത്തതിൽ പല പ്രവാസികളുടേയും ജോലിക്ക് ഇത് വലിയ തരത്തിൽ ബാധിക്കുകയും പല നഷ്ടങ്ങളും സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!