റുഷ്ദിയുടെ തലയ്ക്ക് 2.8 മില്യണ്‍ ഡോളര്‍ വില ഇട്ട് ഇറാന്; നടപ്പായത് 33 വര്‍ഷം നീണ്ട ഫത്വ

ന്യൂയോര്‍ക്ക്∙ വെള്ളിയാഴ്ച പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പൊതുചടങ്ങില്‍ പ്രസംഗിക്കാനെത്തിയ ഇന്ത്യന്‍ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സല്മാന് റുഷ്ദിക്കു (75) കുത്തേറ്റതോടെ ചര്‍ച്ചയാകുന്നത് 33 വര്‍ഷം മുന്‍പ് ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ച ഫത്വ. 1988ല്‍ ഇറങ്ങിയ നാലാമത്തെ നോവലായ ‘സേറ്റാനിക് വേഴ്സസ്’ വിവാദമായതോടെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചു. 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാന്‍ ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചത്.
പുസ്തകം എഴുതിയ ആളെയും പ്രസിദ്ധീകരിച്ചവരെയും വധിക്കണമെന്നായിരുന്നു ആഹ്വാനം. മേലില്‍ ഒരാളും ഇത്തരത്തില്‍ എഴുതാന്‍ ധൈര്യപ്പെടരുതെന്നും ഖുമൈനി പറഞ്ഞിരുന്നു. ഖുമൈനിയുടെ ശാസനയില്‍നിന്നു പിന്നീട് ഇറാന് അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. 2.8 മില്യൻ ഡോളറായിരുന്നു റുഷ്ദിയുടെ തലയ്ക്കിട്ടിരുന്ന വില. മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981ല്‍ ഇറങ്ങിയ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ ബുക്കര്‍ സമ്മാനം നേടി. യുകെയില്‍ മാത്രം ഈ നോവല്‍ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്.

